ഉമ്മന്‍ചാണ്ടിക്കു അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ല: കരുണാകരന്‍
തിരുവനന്തപുരം: ജയില്‍ നടപടികളില്‍ രാഷ്ട്രീയ ഇടപെടലുകളുണ്ടെന്നും രാഷ്ട്രീയ കുറ്റകൃത്യങ്ങള്‍ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഹൈക്കോടതി വിമര്‍ശിച്ചതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് ഡിഐസി നേതാവ് കെ.കരുണാകരന്‍ പറഞ്ഞു.
ഒക്ടോബര്‍ 27 വ്യാഴാഴ്ച തിരുവനന്തപുരത്ത് വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു കരുണാകരന്‍. കേരളത്തില്‍ പണവും സ്വാധീനവുമുള്ളവര്‍ക്ക് എന്തുമാകാമെന്നാണ് ഹൈക്കോടതി പറഞ്ഞിരിക്കുന്നത്. സംസ്ഥാനത്തെ നിയമവാഴ്ച തകര്‍ന്നുവെന്നാണ് ഇതില്‍ നിന്നു വ്യക്തമാകുന്നത്- കരുണാകരന്‍ ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് കനത്ത തോല്‍വി നേരിടേണ്ടിവരുമെന്നും കരുണാകരന്‍ പറഞ്ഞു.












Click it and Unblock the Notifications