Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രി വോട്ടര്‍മാരെ സ്വാധീനിക്കുന്നു: കോടിയേരി

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം പ്രധാനപ്പെട്ട പ്രഖ്യാപനങ്ങള്‍ നടത്തി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിക്കുകയാണെന്ന് സിപിഎം നിയമസഭാകക്ഷി ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു.

പ്രവാസി മലയാളികള്‍ക്കുള്ള വോട്ടവകാശം, തിരുവനന്തപുരത്ത് ഹൈക്കോടതി ബെഞ്ച് സ്ഥാപിക്കുക, സംസ്ഥാനത്തെ ഏതെങ്കിലും മെഡിക്കല്‍ കോളജിനെ ഓള്‍ ഇന്ത്യാ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ നിലവാരത്തിലേക്ക് ഉയര്‍ത്തുക തുടങ്ങിയവ ഇത്തവണത്തെ ദില്ലി യാത്രയില്‍ മുഖ്യമന്ത്രി ഉന്നയിച്ചിരുന്നു. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഇക്കാര്യങ്ങള്‍ പരിഗണിക്കാമെന്ന് ഉറപ്പുനല്‍കിയത് ലോക്സഭാ ഉപതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ്.

തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ യുഡിഎഫ് ദുരുപയോഗപ്പെടുത്തുകയാണ്. തമിഴ്നാട് അതിര്‍ത്തിയിലെ ഒരു വലിയ വിഭാഗം ജനങ്ങള്‍ക്ക് റേഷന്‍ കാര്‍ഡ് ശരിയാക്കിക്കൊടുത്ത് ഒരു മന്ത്രിയും ഒരു യുഡിഎഫ് എംഎല്‍എയും തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിച്ചു. ഇവര്‍ക്ക് വോട്ടവകാശം ലഭ്യമാക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് ഇങ്ങനെ ചെയ്തതെന്നും കോടിയേരി ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+