മൗറീഷ്യസ് പ്രധാനമന്ത്രി കേരളത്തിലെത്തി
നെടുമ്പാശേരി: രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനായി മൗറീഷ്യസ് പ്രധാനമന്ത്രി നവീന്‍ചന്ദ്ര രങ്കൂലം ഒക്ടോബര്‍ 26 ബുധനാഴ്ച എത്തിച്ചേര്‍ന്നു.
ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ഒരു പ്രത്യേക വിമാനത്തിലാണ് ഹൈദരാബാദില്‍ നിന്നും രങ്കൂലം കേരളത്തിലെത്തിയത്. സംസ്ഥാന ഫിഷറീസ് മന്ത്രി ഡോമിനിക് പ്രസന്റേഷനും നെടുമ്പാശേരി വിമാനത്താവള മാനേജിംഗ് ഡയറക്ടര്‍ വി.ജെ.കുര്യനും മറ്റുളളവരും ചേര്‍ന്ന് മന്ത്രിയെ നെടുമ്പാശേരി വിമാനത്താവളത്തില്‍ സ്വീകരിച്ചു.
തന്റെ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനിടെ രങ്കൂലം സതേണ്‍ നേവല്‍ കമാന്‍ഡ് സന്ദര്‍ശിക്കും. 15 അംഗ പ്രതിനിധി സംഘവും രങ്കൂലത്തിനൊപ്പം മൗറീഷ്യസില്‍ നിന്നും എത്തിയിട്ടുണ്ട്.












Click it and Unblock the Notifications