പാലക്കാട് ബിജെപി ഹര്‍ത്താല്‍ പൂര്‍ണം
പാലക്കാട്: നഗരസഭയിലെ വൈസ്ചെയര്‍മാന്റെ സത്യപ്രതിജ്ഞ അസാധുവാക്കിയ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ബിജെപി ജില്ലയില്‍ ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താല്‍ ഏതാണ്ട് പൂര്‍ണം.
വാഹനങ്ങളൊന്നും തന്നെ നിരത്തിലിറങ്ങിയിട്ടില്ല. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതുവരെ ഹര്‍ത്താല്‍ സമാധാനപരമാണ്. ഹര്‍ത്താലിനോടനുബന്ധിച്ച് ബിജെപിക്കാര്‍ സംസ്ഥാനമൊട്ടാകെ പ്രകടനം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
പാലക്കാട് നഗരസഭയില്‍ ചെയര്‍മാനില്ല. ചെയര്‍മാന്‍ മുന്‍പാകെയാണ് വൈസ്ചെയര്‍മാന്‍ സത്യപ്രതിജ്ഞ ചെയ്യേണ്ടതെന്ന് കാണിച്ച് സര്‍ക്കാര്‍ വൈസ്ചെയര്‍മാനായ ബിജെപി അംഗത്തിന്റെ സത്യപ്രതിജ്ഞ അസാധുവാക്കിയതില്‍ പ്രതിഷേധിച്ചാണ് ബിജെപി ഹര്‍ത്താലിന് ആഹ്വാനം നല്‍കിയത്.












Click it and Unblock the Notifications