ബാലകൃഷ്ണപിള്ളയ്ക്ക് എതിരായ ഹര്‍ജി തള്ളി
പത്തനംതിട്ട: കക്കാട് അഴിമതി കേസില്‍ മുന്‍ വൈദ്യുതിമന്ത്രി ആര്‍.ബാലകൃഷ്ണപിള്ളയെ പ്രതി ചേര്‍ക്കണമെന്ന പ്രതിഭാഗത്തിന്റെ ഹര്‍ജി കോടതി തള്ളി.
റാന്നി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് മതിയായ തെളിവുകളില്ലെന്ന കാരണത്താല്‍ ഹര്‍ജി തള്ളിയത്. കേസിലെ പ്രതിയായ കരാറുകാരന്‍ ജഗന്നാഥ പ്രസാദാണ് പിള്ളയ്ക്കെതിരെ പരാതി നല്‍കിയത്.
ഹര്‍ജി തള്ളിയ സാഹചര്യത്തില്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ പറഞ്ഞു.












Click it and Unblock the Notifications