കൊടുങ്കാറ്റ് ആന്ധ്രാ തീരത്ത് ആഞ്ഞടിച്ചേക്കും
ചെന്നൈ: ആന്ധ്രപ്രദേശിലെ നെല്ലൂരിനും മച്ചിലിപട്ടണത്തിനും ഇടയില്‍ കൊടുങ്കാറ്റ് ആഞ്ഞടിച്ചേക്കും. ആന്ധ്രയിലെ തെക്കന്‍ തീരത്തെ പ്രകാശം ജില്ലയില്‍ നിന്നും മൂവായിരത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.
ഇപ്പോള്‍ ചെന്നൈയുടെ 150 കിലോമീറ്റര്‍ കിഴക്കായുള്ള ന്യൂനര്‍മദം ഉച്ചക്കു ശേഷം നെല്ലൂരിനും മച്ചിലിപട്ടണത്തിനും ഇടയില്‍ നീങ്ങിയേക്കും.
കഴിഞ്ഞ 20 മണിക്കൂറിലേറെയായി ഇവിടെ തുടരുന്ന കനത്ത മഴ ജനങ്ങളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ആന്ധ്രയുടെ തെക്കുഭാഗങ്ങളിലേക്കുള്ള തീവണ്ടികള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.
ചെന്നൈയില്‍ വ്യാഴാഴ്ച തന്നെ ചുഴലിക്കാറ്റ് ഉണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് ജാഗ്രതാനിര്‍ദേശം നല്‍കിയിരുന്നു.












Click it and Unblock the Notifications