ആസാദിനെ തിരഞ്ഞെടുക്കാന്‍ നവം.1ന് യോഗം
ശ്രീനഗര്‍: ഗുലാം നബി ആസാദിനെ നേതാവായി തിരഞ്ഞെടുക്കുന്നതിന് ജമ്മു കശ്മീര്‍ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം നവംബര്‍ ഒന്നിന് ചേരും.
ആസാദിനെ മുഖ്യമന്ത്രിയാക്കാന്‍ വ്യാഴാഴ്ച സോണിയാഗാന്ധി തീരുമാനിച്ചിരുന്നു. നവംബര്‍ രണ്ടിനാണ് ആസാദ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്.
ഇതിനു മുമ്പ് 1975ലാണ് കോണ്‍ഗ്രസ് മുഖ്യമന്ത്രി ജമ്മു കശ്മീര്‍ ഭരിച്ചത്. 75ല്‍ മുഖ്യമന്ത്രി സയിദ് മിര്‍ ഖാസിം ഷെയ്ക്ക് മുഹമ്മദ് അബ്ദുള്ളക്കു വേണ്ടി മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞുകൊടുക്കുകയായിരുന്നു. പിന്നീട് ഇപ്പോഴാണ് കോണ്‍ഗ്രസിന് വീണ്ടും കശ്മീരില്‍ മുഖ്യമന്ത്രിയുണ്ടാവുന്നത്.












Click it and Unblock the Notifications