പൊലീസ് വാനില്‍ ബലാത്സംഗം: പൊലീസുകാരന്‍ അറസ്റില്‍
ദില്ലി: വടക്കന്‍ ദില്ലിയില്‍ പൊലീസ് വാനില്‍ വച്ച് ഒരു സ്ത്രീയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ ഒരു പൊലീസുകാരനെ അറസ്റ് ചെയ്തു.
ഒക്ടോബര്‍ 27 വ്യാഴാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. കിഴക്കന്‍ ദില്ലിയില്‍ സഞ്ചരിക്കുന്ന വാഹനത്തില്‍ ഒരു സ്ത്രീ ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന റിപ്പോര്‍ട്ടിനു ശേഷം മണിക്കൂറുകള്‍ കഴിഞ്ഞാണ് ഈ സംഭവം.
നന്ദ്നഗരി പൊലീസ് സ്റേഷനിലാണ് കേസ് രജിസ്റര്‍ ചെയ്തത്. മഹിപാല്‍ എന്ന പൊലീസ് കോണ്‍സ്റബിളാണ് കേസില്‍ അറസ്റ് ചെയ്യപ്പെട്ടത്.
നന്ദ്നഗരി ഭാഗത്തു നിന്നും സ്ത്രീയെ മണ്ഡോലിയിലെ ഒരു ഉപേക്ഷിക്കപ്പെട്ട ഫാക്ടറിയിലേക്ക് കൂട്ടിക്കൊണ്ടുപോയ മഹിപാല്‍ അവിടെ പൊലീസ് കണ്‍ട്രോള്‍ റൂം വാനില്‍ വച്ചാണ് പീഡിപ്പിച്ചത്.












Click it and Unblock the Notifications