Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളാ എയര്‍വെയ്സ് പഠനറിപ്പോര്‍ട്ട് നവംബറില്‍

തൃശൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ ആരംഭിക്കുന്ന കേരള എയര്‍വെയ്സിനെ കുറിച്ചുള്ള പഠനറിപ്പോര്‍ട്ട് നവംബര്‍ ഒന്നിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് സമര്‍പ്പിക്കുമെന്ന് കൊച്ചി അന്തര്‍ദേശീയ വിമാനത്താവള (സിയാല്‍) എംഡി വി.ജെ.കുര്യന്‍ പറഞ്ഞു.

യുകെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കണ്‍സള്‍ട്ടിംഗ് കമ്പനിയായ ഏണസ്റ് ആന്റ് യംഗ് ആണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ഇവര്‍ ഈ റിപ്പോര്‍ട്ട് ഒക്ടോബര്‍ 31ന് സിയാലിന് കൈമാറും.

കേന്ദ്രസര്‍ക്കാര്‍ വിമാനക്കമ്പനിക്ക് പ്രവര്‍ത്തനാനുമതി നല്‍കുമെന്നാണ് കരുതുന്നത്. ഇപ്പോള്‍ അഞ്ചുവര്‍ഷമെങ്കിലും പ്രവര്‍ത്തിച്ചിട്ടുളള, 20 വിമാനങ്ങളെങ്കിലുമുള്ള കമ്പനികള്‍ക്കാണ് കേന്ദ്രം സര്‍വീസ് നടത്താന്‍ അനുവാദം നല്‍കുന്നത്. എന്നാല്‍ കേരളത്തിന്റേത് ഒരു പ്രത്യേക കേസായി പരിഗണിച്ച് വിമാനക്കമ്പനി തുടങ്ങാന്‍ അനുവാദം തരണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രി ഈ ആവശ്യം പരിഗണിക്കുമെന്നാണ് കരുതുന്നത്.

കമ്പനിയുടെ 26 ശതമാനം ഓഹരി സര്‍ക്കാരിനായിരിക്കും. ബാക്കി ഓഹരി വിദേശ ഇന്ത്യക്കാരടക്കമുള്ളവര്‍ക്കായിരിക്കും. ഗള്‍ഫുകാര്‍ക്ക് ഓഹരിയെടുക്കുന്നതിന് മുന്‍ഗണന നല്‍കും.

അടുത്ത ആറുമാസത്തിനുള്ളില്‍ സര്‍വീസ് ആരംഭിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. തുടക്കത്തില്‍ പാട്ടത്തിനെടുത്ത അഞ്ചു വിമാനങ്ങള്‍ ഉപയോഗിച്ചാണ് സര്‍വീസ് നടത്തുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+