Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റ സംഭവത്തില്‍ ബിജെപിക്കാന്‍ പിടിയില്‍

കാഞ്ഞങ്ങാട്: ഒടയംചാല്‍ ചക്കിറ്റക്കടുകത്ത് മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്ക് ഒക്ടോബര്‍ 27 വ്യാഴാഴ്ച വെട്ടേറ്റ സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ബിജെപി പ്രവര്‍ത്തകരെ രാജപുരം പൊലീസ് വെള്ളിയാഴ്ച അറസ്റ് ചെയ്തു.

കോലന്‍കരടി കോളനിയില്‍ സന്തോഷ്, കെ.എം ബിന്ദു എന്നിവരാണ് അറസ്റിലായത്. സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റൊരാളായ രാമന്‍ പൊലീസ് മേല്‍നോട്ടത്തില്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

വ്യാഴാഴ്ച ചക്കിറ്റടുകത്ത് നടന്ന സംഘട്ടനത്തില്‍ സിപിഎം പ്രവര്‍ത്തകരായ പ്രദീഷ്, ജിയേഷ്, ശശി എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രദീഷിനെ പരിയാരം മെഡിക്കല്‍ കോളജില്‍ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി.

കോടോംപേളൂര്‍ പഞ്ചായത്തിലെ എട്ടാംവാര്‍ഡ് ഗ്രാമസഭയില്‍ ഉണ്ടായ സംഘട്ടനത്തില്‍ ബിജെപി പ്രവര്‍ത്തകന്‍ രാമകൃഷ്ണന് പരിക്കേറ്റിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഈ സംഭവമെന്ന് പൊലീസ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+