Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളം ഐടി കേന്ദ്രമാകും: ഉമ്മന്‍ ചാണ്ടി

ബാംഗ്ലൂര്‍: 2010ടെ കേരളം നോളജ് സൊസൈറ്റിയാകുമെന്ന് കേരളാ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ബാംഗ്ലൂരില്‍ നടക്കുന്ന ബാംഗ്ലൂര്‍ ഐടി ഡോട്ട് കോമില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം ഒക്ടോബര്‍ 27 വ്യാഴാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു.

കമ്പനികളെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്ന അടിസ്ഥാനസൗകര്യങ്ങള്‍ സര്‍ക്കാര്‍ ഒരുക്കിക്കൊണ്ടിരിക്കുകയാണ്. തിരുവനന്തപുരത്തൈ ടെക്നോപാര്‍ക്ക് വികസനപാതയിലാണ്. 2006ല്‍ ഇവിടെ ആറു ലക്ഷം ചതുരശ്രഅടിയില്‍ ലോകോത്തര സൗകര്യങ്ങളുള്ള തേജസ്വിനി എന്ന കെട്ടിടം പ്രവര്‍ത്തനമാരംഭിക്കും. ഇതോടെ ടെക്നോപാര്‍ക്കിന്റെ ആകെ വിസ്തീര്‍ണം 212 ലക്ഷം ചതുരശ്ര അടിയാകും.

ഐടി കമ്പനികള്‍ക്കു വേണ്ടി 86 ഏക്കര്‍ സ്ഥലം ഏറ്റെടുത്തു കഴിഞ്ഞു. ഇത് ഇന്‍ഫോസിസിനും യുഎസ് ടെക്നോളജീസിനും ടിസിഎസിനും കൈമാറും. ഈ കമ്പനികള്‍ ക്യാംപസിനുള്ളില്‍ അവരുടേതായ സെന്ററുകള്‍ നിര്‍മിക്കും.

ടെക്നോപാര്‍ക്കിന്റെ മൂന്നാംഘട്ട വികസനത്തോടനുബന്ധിച്ച് മറ്റൊരു 100 ഏക്കര്‍ സ്ഥലവും നഗരത്തിനു പുറത്തായി 500 ഏക്കറും ഏറ്റെടുക്കും. ഇത് പ്രത്യേക സാമ്പത്തിക മേഖലയാക്കും.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ പ്രമുഖ ഐടി കമ്പനിയായ വിപ്രോ 25 ഏക്കര്‍ സ്ഥലത്ത് അവരുടെ ക്യാംപസ് നിര്‍മിക്കുന്നുണ്ട്. എല്‍ ആന്റ് ടി, ലീലാ ഗ്രൂപ്പ് തുടങ്ങിയ വന്‍കിട സ്ഥാപനങ്ങളും ഇന്‍ഫോപാര്‍ക്കില്‍ പ്രവര്‍ത്തിക്കും.

അക്ഷയയുടെ കീഴില്‍ മലപ്പുറത്ത് തുടങ്ങിയ കമ്പ്യൂട്ടര്‍ വിദ്യാഭ്യാസ പദ്ധതിയായ അക്ഷയ-ഇ-പദ്ധതി ഏഴു ജില്ലകളിലേക്കു കൂടി വ്യാപിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+