കേരള കൗമുദി സായാഹ്നപത്രം തുടങ്ങുന്നു
തിരുവനന്തപുരം: കേരള കൗമുദി നവംബര്‍ ഒന്ന് മുതല്‍ സായാഹ്നപത്രം തുടങ്ങുന്നു. കേരളകൗമുദിഫ്ലാഷ് എന്നാണ് പത്രത്തിന്റെ പേര്.
നവംബര്‍ ഒന്നിന് നടക്കുന്ന ചടങ്ങില്‍ കേന്ദ്രകൃഷിമന്ത്രി ശരദ്പവാര്‍ നടന്‍ മോഹന്‍ലാലിന് ആദ്യകോപ്പി നല്‍കും. ഉദ്ഘാടന ചടങ്ങില്‍ നടന്‍ മമ്മൂട്ടി ഒരു സപ്ലിമെന്റ് പുറത്തിറക്കും. കേരള കൗമുദി ചീഫ് എഡിറ്റര്‍ എം.എസ്.മണി സ്വാഗതമാശംസിക്കുന്ന ചടങ്ങില്‍ നിയമസഭാ സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്‍ മുഖ്യാതിഥിയായിരിക്കും.
ടാബ്ലോയിഡ് രൂപത്തിലിറക്കുന്ന സായാഹ്നപത്രത്തിന്റെ വില രണ്ടു രൂപയായിരിക്കും. പി.വി.മുരുകനാണ് ഫ്ലാഷിന്റെ ജനറല്‍ എഡിറ്റര്‍.
കേരള കൗമുദി മാനേജിംഗ് എഡിറ്റര്‍ ദീപുരവി, എക്സിക്യൂട്ടീവ് എഡിറ്റര്‍ ബി.സി.ജോജോ എന്നിവരാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യമറിയിച്ചത്.












Click it and Unblock the Notifications