കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരുവനന്തപുരത്ത് വീണ്ടും ലോക്കപ്പ് മര്‍ദനം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: തിരുവനന്തപുരം മംഗലപുരം പൊലീസ് സ്റേഷനില്‍ ലോക്കപ്പ് മര്‍ദനം നടന്നു.

മംഗലപുരം പൊലീസ് സ്റേഷനില്‍ വച്ച് സിഎംപി പ്രവര്‍ത്തകന്‍ ഷാഹിമിനാണ് മര്‍ദനമേറ്റത്. മര്‍ദനത്തെ തുടര്‍ന്ന് തലയിലും തോളിലും ഗുരുതരമായി പരിക്കേറ്റ ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഒക്ടോബര്‍ 28 വെള്ളിയാഴ്ച രാവിലെ അഞ്ചരയോടെ ഷാഹിമിനെ അയാളുടെ വീട്ടില്‍ നിന്ന് പൊലീസ് ബലമായി പിടിച്ചിറക്കിക്കൊണ്ടു പോവുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. തങ്ങള്‍ ആറരയോടെ പൊലീസ് സ്റേഷനില്‍ എത്തിയപ്പോള്‍ മര്‍ദനമേറ്റ് ഷാഹിം കരയുന്ന ഒച്ച കേട്ടുവെന്നും ബന്ധുക്കള്‍ പറഞ്ഞു.

പഞ്ചായത്തു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരു അടിപിടിക്കേസില്‍ പ്രതിയാണ് ഇയാളെന്നും അതുകൊണ്ടാണ് അറസ്റു ചെയ്തതെന്നുമാണ് പൊലീസ് ഭാഷ്യം. എന്നാല്‍ റംസാന്‍ വ്രതമെടുത്തിരുന്ന ഷാമിം അതുമൂലമുള്ള അവശത കാരണം തലകറങ്ങി വീഴുകയായിരുന്നുവെന്നും അല്ലാതെ തങ്ങള്‍ മര്‍ദിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

തന്നെ പൊലീസ് ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്ന് പരിക്കേറ്റ് ആശുപത്രിയിലുള്ള ഷാഹിം പറഞ്ഞു. സംഭവത്തിനെതിരെ പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് ഷാഹിമിന്റെ ബന്ധുക്കള്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X