കോള കമ്പനികള്‍ക്കെതിരെ മേനകാഗാന്ധി
കൊച്ചി: നയങ്ങള്‍ രൂപീകരിക്കുന്നവര്‍ ഇപ്പോഴത്തെ പരിസ്ഥിതിക്ക് ദൂഷ്യം ചെയ്യുന്ന വ്യവസായ നയങ്ങളെപ്പറ്റി പുനര്‍വിചിന്തനം നടത്തണമെന്ന് ലോക്സഭാംഗമായ മേനകാ ഗാന്ധി പറഞ്ഞു. പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് കേരളാ ചേംബര്‍ ഓഫ് കോമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി സംഘടിപ്പിച്ച ഒരു സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നതിന് മുന്‍പ് പരിസ്ഥിതിയെപ്പറ്റി വ്യവസായികള്‍ വിലയിരുത്തണം. നദികള്‍ മലിനീകരിക്കുകയും കാടുകളും മരങ്ങളും വെട്ടിമാറ്റുകയും ചെയ്യുന്ന ഒരു അവസ്ഥയാണ് ഇപ്പോള്‍ കണ്ടുവരുന്നത്. വ്യവസായത്തിന്റെ പേരില്‍ ഭൂഗര്‍ഭ ജലം പോലും ദുരുപയോഗപ്പെടുത്തുകയാണ്. കുറച്ചുപേര്‍ക്ക് ധനികരാകാന്‍ വേണ്ടി ആയിരക്കണക്കിന് മുക്കുവരുടേയും ആദിവാസികളുടേയും ഉപജീവനമാര്‍ഗം ഇല്ലാതാക്കുകയാണ്.
ഇത്തരം കമ്പനികള്‍ അമേരിക്കയില്‍ നിന്ന് ഒരു നുള്ള് മണവും സ്വാദും മാത്രം കലര്‍ത്തി നമ്മുടെ ഭൂഗര്‍ഭജലം ഒരു കുപ്പിക്ക് 12 രൂപയായി വില്‍പന നടത്തുകയാണ്. ഈ കമ്പനികള്‍ ജോലി സാധ്യതകള്‍ ഉണ്ടാക്കുകയോ സമൂഹത്തെ സഹായിക്കുകയോ ചെയ്യുന്നില്ല. ക്രിക്കറ്റ് താരങ്ങള്‍ക്ക് യൂണിഫോം നല്‍കുകയും ക്രിക്കറ്റില്‍ മാത്രം പണം ചിലവിടുകയുമാണ് ഈ കമ്പനികള്‍ ചെയ്യുന്നതെന്നും മേനക പറഞ്ഞു.












Click it and Unblock the Notifications