Get Updates
Get notified of breaking news, exclusive insights, and must-see stories!

മൗറീഷ്യസ് ഇന്ത്യയില്‍ നിന്നും പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങും

കൊച്ചി: മൗറീഷ്യസ് ഇന്ത്യയില്‍ നിന്നും ആധുനിക രീതിയിലുള്ള ലൈറ്റ് ഹെലികോപ്റ്ററും തീരദേശ സുരക്ഷക്കായുള്ള കപ്പലും ഇന്ത്യയില്‍ നിന്നും വാങ്ങും.

രണ്ടു ദിവസത്തെ സംസ്ഥാന സന്ദര്‍ശനത്തിനെത്തിയ മൗറീഷ്യസ് പ്രധാനമന്ത്രി നവീന്‍ചന്ദ്ര രംഗൂലം ഒക്ടോബര്‍ 27 വ്യാഴാഴ്ച സതേണ്‍ നേവല്‍ കമാന്‍ഡ് സന്ദര്‍ശിച്ച ശേഷം വാര്‍ത്താലേഖകരെ അറിയിച്ചതാണ് ഇക്കാര്യം.

മൗറീഷ്യസിന് തനതായ സാമ്പത്തിക മേഖലയുണ്ട്. അത് സംരക്ഷിക്കാനാണ് പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ തന്റെ ആദ്യസന്ദര്‍ശനമാണിത്. സന്ദര്‍ശനത്തിന് വളരെ ചുരുങ്ങിയ സമയമേ ലഭിച്ചുള്ളൂവെന്നത് നിര്‍ഭാഗ്യകരമായിപ്പോയി. മൗറീഷ്യസും കേരളവും തമ്മിലുളള വിനോദസഞ്ചാരം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് പിന്നീട് ചര്‍ച്ച നടത്തുമെന്നും രംഗൂലം പറഞ്ഞു. സതേണ്‍ കമാന്‍ഡിന്റെ സൗകര്യങ്ങളില്‍ രംഗൂലം സംതൃപ്തി പ്രകടിപ്പിച്ചു.

സതേണ്‍ കമാന്‍ഡ് സന്ദര്‍ശിച്ച രംഗൂലത്തിനും 13 അംഗ പ്രതിനിധി സംഘത്തിനും ലൈറ്റ് ഹെലികോപ്റ്ററിന്റെ പ്രവര്‍ത്തനരീതികളും നാവിക പൈലറ്റുമാരുടെ അഭ്യാസങ്ങളും വീക്ഷിക്കാന്‍ സതേണ്‍ കമാന്‍ഡില്‍ സൗകര്യമൊരുക്കി. ലൈറ്റ് ഹെലികോപ്റ്ററിന്റെ ഒരു മാതൃകയും അദ്ദേഹത്തിന് സമ്മാനിച്ചു.

തീരദേശത്ത് പട്രോളിംഗ് നടത്തുന്ന ഐഎന്‍എസ് ശാര്‍ദ എന്ന കപ്പലും പിന്നീട് രംഗൂലം സന്ദര്‍ശിച്ചു. കപ്പലിന്റെ കമാന്‍ഡിംഗ് ഓഫീസര്‍ യോഗേഷ് ദത്ത് അദ്ദേഹത്തെ സ്വീകരിച്ചു. കപ്പലിലെ സംവിധാനങ്ങളെക്കുറിച്ച് സംഘത്തിന് അധികൃതര്‍ വിശദീകരിച്ചുകൊടുത്തു. സതേണ്‍ കമാന്‍ഡില്‍ പരിശീലനത്തിനെത്തിയ മൗറീഷ്യസില്‍ നിന്നുള്ള നാവിക ഓഫീസര്‍മാരേയും നാവികരേയും അദ്ദേഹം കണ്ടു. എ ഷെയേര്‍ഡ് ഡെസ്റിനി എന്ന പുസ്തകം അദ്ദേഹത്തിന് സമ്മാനിച്ചു.

സതേണ്‍ കമാന്‍ഡിലെത്തിയ രംഗൂലത്തെ ഫ്ലാഗ് ഓഫീസര്‍ വൈസ് അഡ്മിറല്‍ എസ്.സി ബംഗാരയാണ് സ്വീകരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+