പാലക്കാട്: സര്‍വകക്ഷി യോഗത്തിന് കോടതി നിര്‍ദേശം
കൊച്ചി: പാലക്കാട് നഗരസഭയിലെ പ്രതിസന്ധി പരിഹരിക്കാന്‍ സഭയില്‍ പ്രാതിനിധ്യമുള്ള എല്ലാ കക്ഷികളുടെയും യോഗം വിളിക്കുന്നത് പരിഗണിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നിര്‍ദേശം.
നഗരസഭാ ചെയര്‍മാനെ തിരഞ്ഞെടുക്കാനാകാത്ത സാഹചര്യത്തില്‍ കൗണ്‍സില്‍ പിരിച്ചു വിടുന്നതിനെതിരെ 16 ബിജെപി കൗണ്‍സിലര്‍മാര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഈ നിര്‍ദേശം നല്‍കിയത്. അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ സമവായമുണ്ടാക്കുന്നതിന് കൗണ്‍സിലില്‍ പ്രാതിനിധ്യമുള്ള പാര്‍ട്ടികളുടെ യോഗം വിളിക്കാനാണ് നിര്‍ദേശം .
രണ്ട് തവണ ചെയര്‍മാനെ കണ്ടത്താനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് സര്‍വ കക്ഷിയോഗം വിളിച്ച് പ്രശ്ന പരിഹാരം കാണണമെന്ന് തിരഞ്ഞടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയില്‍ അറിയിച്ചു. 45 ദിവസത്തിനുള്ളില്‍ ചെയര്‍മാനെ കണ്ടെത്തണമെന്നാണ് ചട്ടമെന്നും അതിനായില്ലെങ്കില്‍ കൗണ്‍സിലിലേക്ക് വീണ്ടും തിരഞ്ഞെടുപ്പ് നടത്തേണ്ടിവരുമെന്നും കോടതിയെ കമ്മീഷന്‍ അറിയിച്ചു. ഇത് പരിഗണിച്ചാണ് ജസ്റീസ് കെ.എം. ജോസഫ് ഉത്തരവ് ഇറക്കിയത്.


Click it and Unblock the Notifications