പന്മന: പ്രത്യേക അന്വേഷണ സംഘം വേണമെന്ന് പിണറായി
കൊല്ലം: പന്മനയിലെ ചട്ടമ്പി സ്വാമികളുടെ സമാധിമന്ദിരത്തിനു നേരെ നടന്ന ആക്രമണത്തെപ്പറ്റ അന്വേഷിക്കാന്‍ പ്രത്യേകസംഘത്തെ നിയോഗിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. പന്മന ആശ്രമം സന്ദര്‍ശിച്ച ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇപ്പോഴുള്ള അന്വേഷണത്തില്‍ ആശ്രമവാസികള്‍ക്ക് തൃപ്തിയില്ല. പന്മന ആക്രമണത്തിലെ യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ സമീപനത്തിന്റെ ഭാഗമായാണ് അക്രമികള്‍ സംരക്ഷിക്കപ്പെടുന്നത്. മാനസിക രോഗിയെ ഉപയോഗിച്ച് യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാനാണ് ശ്രമമെന്നും പിണറായി പറഞ്ഞു.
ശാസ്താംകോട്ടയില്‍ തകര്‍ന്ന ഗുരുദേവ മന്ദിരവും പിണറായി സന്ദര്‍ശിച്ചു. സുനാമി ഫണ്ട് വിതരണ ക്രമക്കേടുകള്‍ ആരോപിച്ച് ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന കരുനാഗപ്പള്ളി താലൂക്ക് ഓഫീസ് ഉപരോധവും അദ്ദേഹം ഉദ്ഘാടനം ചെയ്തു.












Click it and Unblock the Notifications