മികച്ച ഏഷ്യന്‍ വ്യവസായിക്കുള്ള അവാര്‍ഡ് ലക്ഷ്മി മിത്തലിന്
ലണ്ടന്‍: മികച്ച ഏഷ്യന്‍ വ്യവസായിക്കുള്ള 2005ലെ ഏഷ്യന്‍ അച്ചീവേഴ്സ് അവാര്‍ഡിന് ലണ്ടനിലെ ഇന്ത്യന്‍ സ്റീല്‍ വ്യവസായി ലക്ഷ്മി മിത്തല്‍ അര്‍ഹനായി. ഉരുക്കു വ്യവസായത്തിന് അദ്ദേഹം നേടിയ നേട്ടങ്ങള്‍ക്കാണ് അവാര്‍ഡ് ലഭിച്ചത്.
ജീവിതകാലത്തെ സമഗ്രസംഭാവനകള്‍ക്കുള്ള അവാര്‍ഡിന് മറ്റൊരു വിദേശ ഇന്ത്യന്‍ വ്യവസായിയായ മനുഭായ് മധ്വാനി അര്‍ഹനായി.
മാധ്യമ, സാംസ്കാരിക അവാര്‍ഡ് ബിബിസി ടെലിവിഷനില്‍ ഏഷ്യന്‍ ഫോണ്‍ ഇന്‍ പരിപാടി അവതരിപ്പിക്കുന്ന സോണിയ ഡിയോളിന് ലഭിച്ചു.
ഏഷ്യന്‍ വോയ്സും ഗുജറാത്ത് സമാചാറും ചേര്‍ന്നാണ് ഏഷ്യന്‍ അച്ചീവേഴ്സ് അവാര്‍ഡുകള്‍ നല്‍കുന്നത്.












Click it and Unblock the Notifications