തെക്കന്‍ ചൈനയില്‍ ഭൂചലനം: ഒരാള്‍ മരിച്ചു
ബീജിംഗ്: തെക്കന്‍ ചൈനയിലുണ്ടായ ശക്തമല്ലാത്ത ഭൂചലനത്തില്‍ ഒരാള്‍ മരിച്ചു. മറ്റൊരാള്‍ക്ക് പരിക്കേറ്റു.
റിച്ചര്‍ സ്കെയിലില്‍ 4.4 രേഖപ്പെടുത്തിയ ഭൂചലനം വ്യാഴാഴ്ച രാത്രി പ്രാദേശിക സമയം 7.19നാണുണ്ടായത്. കുടുംബത്തോടൊപ്പം അത്താഴം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ മലയില്‍ നിന്നും പാറ വീട്ടിനു മുകളില്‍ വീണാണ് ഒരാള്‍ മരിച്ചത്.
ഭൂചലനത്തില്‍ ഒരു സ്ത്രീക്കു പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭൂചലനത്തെ തുടര്‍ന്ന് വീടുകളുടെ ഭിത്തികളില്‍ വിള്ളലുണ്ടായി.
ബീജിംഗില്‍ നിന്നും 2000 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറായുള്ള ഗുആന്‍സി കേന്ദ്രീകരിച്ചാണ് ഭൂചലനമുണ്ടായത്.












Click it and Unblock the Notifications