തിരുച്ചിറപ്പള്ളിയില്‍ വാഹനാപകടത്തില്‍ 16 പേര്‍ മരിച്ചു
തിരുച്ചിറപ്പള്ളി: തമിഴ്നാട്ടിലെ അസൂര്‍ റോഡില്‍ തിരുച്ചിറപ്പള്ളിയ്ക്കു സമീപം തുവക്കുടിയില്‍ വിവാഹപാര്‍ട്ടിയുമായി പോവുകയായിരുന്ന ഒരു മിനിവാന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസ്സിലിടിച്ച് 16 പേര്‍ മരിച്ചു. ഇരുപത്തഞ്ചോളം പേര്‍ക്ക് പരിക്കേറ്റു.
മരിച്ചവരില്‍ 13 പേരും സ്ത്രീകളാണ്. നിയന്ത്രണം വിട്ട വാന്‍ എതിരെ വരികയായിരുന്ന ബസ്സിലിടിക്കുകയായിരുന്നുവെന്ന് പൊലീസ് അധികൃതര്‍ അറിയിച്ചു. ഒക്ടോബര്‍ 29 ശനിയാഴ്ച രാവിലെ 6.30നാണ് അപകടമുണ്ടായത്.
അപകടത്തെ തുടര്‍ന്ന് തിരുച്ചിറപ്പള്ളി-തഞ്ചാവൂര്‍ ഹൈവേയിലെ ഗതാഗതം തടസപ്പെട്ടു.












Click it and Unblock the Notifications