മുന്‍കേന്ദ്രമന്ത്രി എച്ച്.കെ.എല്‍.ഭഗത് അന്തരിച്ചു
ദില്ലി: മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എച്ച്.കെ.എല്‍.ഭഗത് (80) അന്തരിച്ചു.
ഒക്ടോബര്‍ 29 ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ ദില്ലിയിലെ അപ്പോളോ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കുറച്ചുകാലമായി ചികിത്സയിലായിരുന്നു അദ്ദേഹം.
1984ലെ രാജീവ്ഗാന്ധി മന്ത്രിസഭയില്‍ പാര്‍ലമെന്ററികാര്യമന്ത്രിയായിരുന്ന ഭഗത്തിനെതിരെ സിക്ക് കലാപത്തിന് കാരണക്കാരായ നേതാക്കളില്‍ ഒരാളെന്ന നിലയില്‍ നാനാവതി കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു. ഇന്ദിരാഗാന്ധിയുടെ മന്ത്രിസഭയിലും അംഗമായിരുന്നു.












Click it and Unblock the Notifications