ബീഹാറില്‍ ഏഴ് മണ്ഡലങ്ങളില്‍ പോളിംഗ് തുടരുന്നു
പാറ്റ്ന: ബീഹാറിലെ പ്രശ്നസാധ്യതയുള്ള ഏഴ് മണ്ഡലങ്ങളില്‍ ഒക്ടോബര്‍ 29 ശനിയാഴ്ച രാവിലെ പോളിംഗ് തുടങ്ങി. സുരക്ഷാകാരണങ്ങളാലാണ് ഈ മണ്ഡലങ്ങളിലെ വോട്ടെടുപ്പ് ശനിയാഴ്ചയിലേക്ക് മാറ്റിവച്ചത്.
ശക്തമായ സുരക്ഷാ സന്നാഹങ്ങള്‍ക്കു നടുവിലാണ് വോട്ടെടുപ്പ് നടക്കുന്നത്. നാല് മണ്ഡലങ്ങളിലെ114 ബൂത്തുകളിലും റീപോളിംഗ് നടക്കുന്നുണ്ട്.
കേന്ദ്ര പാരമിലിട്ടറി സേനയുടെ 13,000 ഓഫീസര്‍മാരെയും ജവാന്‍മാരെയുമാണ് 1725 ബൂത്തുകളിലായി നിയോഗിച്ചിട്ടുള്ളത്. ഇന്ത്യന്‍ വ്യോമസേനയുടെ രണ്ട് ഹെലികോപ്റ്ററുകള്‍ വോട്ടെടുപ്പ് കേന്ദ്രങ്ങളില്‍ നിരീക്ഷണം നടത്തുന്നുണ്ട്.












Click it and Unblock the Notifications