ബീഹാര്‍ തിരഞ്ഞെടുപ്പ്: ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തി അടച്ചിടും
പാറ്റ്ന: നവംബര്‍ 13ലെ ബീഹാറിലെ മൂന്നാം ഘട്ട വോട്ടെടുപ്പ് മാവോയിസ്റ് തീവ്രവാദികള്‍ തടസപ്പെടുത്താന്‍ ശ്രമിച്ചേക്കുമെന്ന ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയും ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളുമായുള്ള ബീഹാറിന്റെ അതിര്‍ത്തികളും അടച്ചിടാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവിട്ടു.
തിരഞ്ഞെടുപ്പില്‍ സുരക്ഷാപരമായ പാളിച്ചകളുണ്ടാവാതെ നോക്കേണ്ടതുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ബി.ബി.ടണ്ഠന്‍ പറഞ്ഞു.
ഒന്നും രണ്ടും ഘട്ട വോട്ടെടുപ്പുകള്‍ സമാധാനപരമായി നടന്നെങ്കിലും മൂന്നാം ഘട്ട വോട്ടെടുപ്പില്‍ അക്രമങ്ങള്‍ നടക്കാനുള്ള സാധ്യതയുണ്ടെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. നേപ്പാളി മാവോയിസ്റ് തീവ്രവാദികളുടെ പിന്തുണയോടെ നക്സലൈറ്റുകള്‍ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications