മുഫ്തി മുഹമ്മദ് സെയ്ദ് കശ്മീര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു
ശ്രീനഗര്‍: ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയ്ദ് ഒക്ടോബര്‍ 29 ശനിയാഴ്ച രാജിവച്ചു. അധികാര കൈമാറ്റ ധാരണയനുസരിച്ച് കോണ്‍ഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായ ഗുലാംനബി ആസാദിന് മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞുകൊടുക്കുന്നതിനാണ് രാജി.
ശനിയാഴ്ച രാജ്ഭവനിലെത്തി ലെഫ്റ്റനന്റ് ഗവര്‍ണര്‍ ജനറല്‍ എസ്.കെ.സിന്‍ഹക്ക് മുഫ്തി മുഹമ്മദ് രാജിക്കത്ത് നല്‍കി. ഗുലാംനബി ആസാദ് നവംബര്‍ രണ്ടിന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.












Click it and Unblock the Notifications