ആന്ധ്രയില്‍ കനത്ത മഴ തുടര്‍ന്നേക്കും
ഹൈദരാബാദ്: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദത്തെ തുടര്‍ന്ന് തെക്കന്‍ ആന്ധ്രയില്‍ കനത്ത മഴ തുടര്‍ന്നേക്കും. അതേ സമയം കൊടുങ്കാറ്റിന്റെ വഴിയില്‍ നിന്നു രക്ഷപ്പെട്ട വടക്കന്‍ തമിഴ്നാട്ടില്‍ മഴ കുറഞ്ഞിട്ടുണ്ട്.
കനത്ത മഴയില്‍ ആന്ധ്രയില്‍ ഇതുവരെ 10 പേര്‍ മരിച്ചിട്ടുണ്ട്. പ്രകാശം, നെല്ലൂര്‍ തുടങ്ങിയ തീരദേശ ജില്ലകളില്‍ പേമാരി ജനജീവിതത്ത സാരമായി ബാധിച്ചു. ഈ ജില്ലകളില്‍ ഗതാഗതവും വൈദ്യുതി വിതരണവും തടസപ്പെട്ടിട്ടുണ്ട്.
അതേ സമയം ചെന്നൈ ഉള്‍പ്പെടെയുള്ള തമിഴ്നാട്ടിലെ വടക്കന്‍ ജില്ലകള്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങി. ചെന്നൈയില്‍ പേമാരിയുണ്ടാക്കിയ കെടുതിയില്‍ ജനങ്ങളുടെ സഹായത്തിനായി സൈന്യത്തെ നിയോഗിച്ചിട്ടുണ്ട്.












Click it and Unblock the Notifications