കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താമരാക്ഷനെ നീക്കിയെന്ന് ഷിബു ബേബി ജോണ്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ആര്‍എസ്പി (ബി) സംസ്ഥാനസെക്രട്ടറി സ്ഥാനത്തു നിന്ന് എ.വി.താമരാക്ഷനെ നീക്കിയതായി പാര്‍ട്ടി എംഎല്‍എ ഷിബു ബേബി ജോണ്‍ അറിയിച്ചു. പാര്‍ട്ടി സംസ്ഥാന സമിതിയാണ് ഈ തീരുമാനമെടുത്തതെന്നും അദ്ദേഹം അവകാശപ്പെട്ടു.

യുഡിഎഫിലേക്ക് ഷിബു ബേബിജോണ്‍ തിരിച്ചു പോകുമെന്ന് ഇതോടെ ഉറപ്പായി. നവംബര്‍ രണ്ടിന് പ്രത്യേക കണ്‍വെന്‍ഷന്‍ ചേര്‍ന്ന് പാര്‍ട്ടിയുടെ ഭാവി പരിപാടികള്‍ പ്രഖ്യാപിക്കുമെന്നും ഷിബു ബേബി ജോണ്‍ ഒക്ടോബര്‍ 29 ശനിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ആര്‍എസ്പിയില്‍ ലയിക്കാനുള്ള താമരാക്ഷന്റെ നടപടിയെ അംഗീകരിക്കാനാകില്ലെന്നും ആര്‍എസ്പി (ബി)യ്ക്ക് പ്രസക്തിയുണ്ടെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.

എംഎല്‍എ ഹോസ്റലിലെ ഷിബു ബേബിജോണിന്റെ മുറിയില്‍ നടന്ന യോഗത്തിനു ശേഷമാണ് വാര്‍ത്താസമ്മേളനത്തില്‍ താമരാക്ഷനെ പുറത്താക്കുന്നതായി പ്രഖ്യാപിച്ചത്.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായുള്ള അഭിപ്രായഭിന്നതയെ തുടര്‍ന്ന് താമരാക്ഷനും ഷിബു ബേബി ജോണും യുഡിഎഫുമായുള്ള ബന്ധം അവസാനിപ്പിച്ചിരുന്നു. അതിനുശേഷം എല്‍ഡിഎഫുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ താമരാക്ഷന്‍ നീക്കം നടത്തിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് താമരാക്ഷനും ഷിബു ബേബിജോണും അകന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X