ആന്ധ്ര തീവണ്ടിയപകടം: മരണസംഖ്യ 150 ആയി
ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ നാല്‍ഗോണ്ട ജില്ലയില്‍ തീവണ്ടി നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 150 കവിഞ്ഞു.
രണ്ടായിരത്തോളം യാത്രക്കാരാണ് തീവണ്ടിയിലുണ്ടായിരുന്നത്. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് ബോഗികള്‍ പൊളിച്ചാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. എഞ്ചിനും എഞ്ചിന് തൊട്ടുപിന്നിലുണ്ടായിരുന്ന ഏഴ് ബോഗികളുമാണ് നദിയിലേക്ക് മറിഞ്ഞത്. അപകടത്തില്‍ പരിക്കേറ്റഴരെ നാല്‍ഗോണ്ട, സെക്കന്താബാദ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
അപകടത്തെ തുടര്‍ന്ന് തടസപ്പെട്ട തീവണ്ടി ഗതാഗതം പുന:സ്ഥാപിക്കാന്‍ നാലോ അഞ്ചോ ദിവസമെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications