പ്രധാനമന്ത്രി മന്ത്രിസഭായോഗം വിളിച്ചു
ദില്ലി: ദില്ലിയിലുണ്ടായ ബോംബ് സ്ഫോടന പരമ്പയെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് ഒക്ടോബര്‍ 30 ഞായറാഴ്ച പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് മന്ത്രിസഭായോഗം വിളിച്ചു.
പശ്ചിമബംഗാള്‍ സന്ദര്‍ശനം നിര്‍ത്തി ശനിയാഴ്ച രാത്രി ദില്ലിയിലേക്ക് മടങ്ങിയ പ്രധാനമന്ത്രി സ്ഫോടനങ്ങളെ അപലപിച്ചു. നിരപരാധികള്‍ക്കു നേരെ ഭീരുക്കള്‍ നടത്തിയ ആക്രമണമാണിതെന്നും ഇത്തരം ആക്രമണങ്ങള്‍ തുടരാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
സമാധാനപ്രേമികളായ ജനങ്ങള്‍ക്കിടയില്‍ ഭയവും ആശങ്കയും വളര്‍ത്തുക എന്ന ലക്ഷ്യമാണ് തീവ്രവാദികള്‍ക്കുള്ളത്. എല്ലാ മതവിഭാഗങ്ങളിലും പെടുന്ന ജനങ്ങള്‍ ഉത്സവം ആഘോഷിക്കാനൊരുങ്ങുക്കുന്ന സാഹചര്യത്തില്‍ അവര്‍ക്കിടയില്‍ ആശങ്കയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്ഫോടനങ്ങള്‍ നടത്തിയിട്ടുള്ളത്.
എല്ലാ തരത്തിലുള്ള തീവ്രവാദങ്ങളെയും ചെറുക്കുക എന്ന നിലപാടില്‍ നാം ഉറച്ചുനില്‍ക്കും. തീവ്രവാദത്തിനെതിരായ യുദ്ധം ജയിക്കാനുള്ള നിശ്ചയദാര്‍ഢ്യവും ഇച്ഛാശക്തിയും ഇന്ത്യയിലെ ജനങ്ങള്‍ക്കുണ്ട്.
ജനങ്ങള്‍ ഭയചകിതരാകാതെ ശാന്തരാവണമെന്നും അപവാദങ്ങള്‍ വിശ്വസിക്കരുതെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.












Click it and Unblock the Notifications