ദില്ലി സ്ഫോടനം: ഇങ്ക്വിലാബ് ഗ്രൂപ്പ് ഉത്തരവാദിത്തം ഏറ്റെടുത്തു
ശ്രീനഗര്‍: ദില്ലി സ്ഫോടന പരമ്പരയുടെ ഉത്തരദവാദിത്തം അറിയപ്പെടാത്ത തീവ്രവാദി സംഘടനയായ ഇങ്ക്വിലാബ് ഗ്രൂപ്പ് ഏറ്റെടുത്തു.
ഇങ്ക്വിലാബ് ഗ്രൂപ്പിന്റെ വക്താവ് എന്ന് പരിചയപ്പെടുത്തിയ ഒരാളുടെ ഫോണ്‍ സന്ദേശത്തില്‍ ദില്ലിയിലെ സ്ഫോടനങ്ങള്‍ നടത്തിയത് ഇങ്ക്വിലാബ് ഗ്രൂപ്പാണെന്ന് അവകാശപ്പെട്ടതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
അഹമ്മദ് യാസര്‍ ഗസ്നവി എന്ന് സ്വയം പരിചയപ്പെടുത്തിയ ഇയാള്‍ തങ്ങളുടെ സംഘടനയുടെ ആളുകള്‍ ആക്രമണത്തിനു പിന്നിലുണ്ടെന്നും ജമ്മു കശ്മീരിലെ ഇന്ത്യന്‍ സുരക്ഷാ സേനയുടെ പ്രവര്‍ത്തനങ്ങളോടുള്ള പ്രതികരണമെന്ന നിലയിലാണ് സ്ഫോടനങ്ങള്‍ നടത്തിയതെന്നും പറഞ്ഞു.












Click it and Unblock the Notifications