സ്ഫോടന പരമ്പര: 22 പേരെ കസ്റഡിയിലെടുത്തു
ദില്ലി: ദില്ലിയിലെ സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് 22 പേരെ പൊലീസ് കസ്റഡിയിലെടുത്തു. കുറ്റവാളികള്‍ക്കായി പൊലീസ് അന്വേഷണം തുടരുകയാണ്.
പഹാഡ്ഗഞ്ച്, ചാന്ദ്നി ചൗക്ക്, സക്കീര്‍നഗര്‍, ഒക്ല, ലാജ്പത് നഗര്‍, നിസാമുദ്ദീന്‍ എന്നീ സ്ഥലങ്ങളടക്കം ദില്ലിയിലെ വിവിധ കേന്ദ്രങ്ങളില്‍ പൊലീസ് ഒക്ടോബര്‍ 29 ശനിയാഴ്ച രാത്രി റെയ്ഡ് നടത്തി. 22 പേരെ ഇന്റലിജന്‍സ് ബ്യൂറോയുടെയും ദില്ലി പൊലീസിന്റെയും സംയുക്തസംഘം ചോദ്യം ചെയ്യാനായി പിടികൂടി.
അല്‍കെയ്ദയുടെ സഹകരണത്തോടെ ലഷ്കര്‍-ഇ-തോയിബയാണ് ആക്രമണം നടത്തിയതെന്ന് കരുതുന്നതായി അന്വേഷണസംഘം വ്യക്തമാക്കി. ജമ്മു കശ്മീരിലെ തീവ്രവാദികള്‍ ഉപയോഗിക്കുന്നതില്‍ നിന്നു വ്യത്യസ്തമായാണ് ബോംബുകള്‍ ഉണ്ടാക്കിയിരിക്കുന്നതെന്നതാണ് ലഷ്കര്‍-ഇ-തോയിബയെ സംശയിക്കാന്‍ പ്രധാന കാരണം.












Click it and Unblock the Notifications