Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലി സ്ഫോടനം: വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം

ദില്ലി: ശനിയാഴ്ച ദില്ലിയിലുണ്ടായ സ്ഫോടന പരമ്പരയില്‍ ഉള്‍പ്പെട്ടവരെ പിടികൂടാന്‍ സഹായകമായ വിവരം നല്‍ക്കുന്നവര്‍ക്ക് ദില്ലി പൊലീസ് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.

വിവരം നല്‍കുന്നവര്‍ ആരെന്നത് രഹസ്യമായി സൂക്ഷിക്കുമെന്നും ദില്ലി പൊലീസ് കമ്മിഷണര്‍ കെ.കെ.പോള്‍ അറിയിച്ചു. 100, 23490311, 23236144, 23236040 എന്നീ നമ്പരുകളില്‍ വിവരം നല്‍കാം.

തലസ്ഥാനത്തെ സുരക്ഷാ ക്രമീകരണങ്ങളെ കുറിച്ച് വിലയിരുത്താനായി പൊലീസ് കമ്മിഷണര്‍ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. മെട്രോയിലും റെയില്‍വെ സ്റേഷനുകളിലും വിമാനത്താവളത്തിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

മുന്‍കരുതല്‍ നടപടികളെന്ന നിലയില്‍ ദില്ലിയിലെ പ്രധാന മാര്‍ക്കറ്റുകളില്‍ മെറ്റല്‍ ഡിറ്റക്ടര്‍ ഡോര്‍ ഫ്രെയിമുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+