ദില്ലി സ്ഫോടനം: മരിച്ചവരില്‍ നാല് മലയാളികളും
ദില്ലി: ഒക്ടോബര്‍ 29 ശനിയാഴ്ച വൈകീട്ട് ദില്ലിയിലുണ്ടായ ബോംബ് സ്ഫോടന പരമ്പരയില്‍ മരിച്ചവരില്‍ നാല് മലയാളികളും ഉള്‍പ്പെടുന്നു. മലപ്പുറം കുളത്തൂര്‍ സ്വദേശികളായ ശിവരാമന്‍, ഭാര്യ മീന ശിവന്‍, മകന്‍ വിനോദ്കുമാര്‍, ദില്‍ഷാദ് ഗാര്‍ഡനില്‍ എല്‍ബിന്‍ എന്നിവരാണ് മരിച്ചത്.
പഹാഡ്ഗഞ്ച് മാര്‍ക്കറ്റില്‍ നടന്ന സ്ഫോടനത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. ശിവരാമന്റെ ഇളയമകന്‍ വിനീതിന് സ്ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
നോര്‍ത്തേണ്‍ റെയില്‍വെ ജനറല്‍ മാനേജരുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു ശിവരാമന്‍. ദില്ലിയിലെ റെയില്‍വെ ഫ്ലാറ്റിലാണ് ഇവര്‍ താമസിച്ചിരുന്നത്. മരിച്ച വിനോദ്കുമാറിന്റെ ഭാര്യാപിതാവാണ് ശിവരാമനെയും കുടുംബത്തെയും തിരിച്ചറിഞ്ഞത്.












Click it and Unblock the Notifications