ഗുലാം നബി ആസാദിനെ നേതാവായി തിരഞ്ഞെടുത്തു
ശ്രീനഗര്‍: ജമ്മു കശ്മീര്‍ കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവായി ഗുലാംനബി ആസാദിനെ തിരഞ്ഞെടുത്തു. നവംബര്‍ രണ്ടിന് ഗുലാം നബി ആസാദ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.
തന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ ചെറുതായിരിക്കുമെന്ന് കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തിനു ശേഷം വാര്‍ത്താസമ്മേളനത്തില്‍ ഗുലാംനബി ആസാദ് പറഞ്ഞു. മുഫ്തി മുഹമ്മദ് സെയ്ദിന്റെ മന്ത്രിസഭയില്‍ 37 മന്ത്രിമാരാണുണ്ടായിരുന്നത്.
പിഡിപി നിയമസഭാ കക്ഷി നേതാവായി മുസാഫര്‍ ബെയ്ഗിനെയും തിരഞ്ഞെടുത്തു. മുസാഫര്‍ ബെയ്ഗ് ആസാദ് സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയാവും.












Click it and Unblock the Notifications