നട്വറിനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കണമെന്ന് സിപിഎം
ലണ്ടന്‍: 2001ലെ ഇറാക്കി എണ്ണ ഇടപാടില്‍ വിദേശകാര്യമന്ത്രി നട്വര്‍സിംഗിന് ഇടനില ആനൂകൂല്യം ലഭിച്ചുവെന്ന യുഎന്‍ റിപ്പോര്‍ട്ടിലെ ആരോപണത്തെ കുറിച്ച് അന്വേഷിക്കണമെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.
യെച്ചൂരി ലണ്ടന്‍ സന്ദര്‍ശനത്തിനായെത്തിയപ്പോഴാണ് അന്വേഷണത്തിനു മുമ്പ് ഒരു നിഗമനത്തിലെത്താനാവില്ലെന്ന അഭിപ്രായം പ്രകടിപ്പിച്ചത്.
യുഎന്‍ നിയമിത പോള്‍ വോക്കര്‍ കമ്മിറ്റിയുടെ അന്വേഷണത്തില്‍ നട്വര്‍സിംഗും കോണ്‍ഗ്രസും ഇടനില അനൂകുല്യം കൈപ്പറ്റിയെന്നാണ് ആരോപിക്കുന്നത്. നട്വര്‍സിംഗും കോണ്‍ഗ്രസും ഈ ആരോപണം നിഷേധിച്ചിട്ടുണ്ട്.












Click it and Unblock the Notifications