Get Updates
Get notified of breaking news, exclusive insights, and must-see stories!

തീവ്രവാദത്തെ തടയാന്‍ നിയമനിര്‍മാണം വേണം: വെങ്കയ്യ നായിഡു

മധുര: തീവ്രവാദ ശക്തികളെ നേരിടാന്‍ അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ കേന്ദ്രം നിയമം കൊണ്ടുവരണമെന്ന് ബിജെപി വൈസ് പ്രസിഡന്റ് വെങ്കയ്യ നായിഡു ആവശ്യപ്പെട്ടു.

രാജ്യത്ത് നിലനില്‍ക്കുന്ന അസാധാരണ സാഹചര്യം കൈകാര്യം ചെയ്യാന്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വ്യവസ്ഥകള്‍ അപര്യാപ്തമാണ്. പ്രത്യേക സാഹചര്യങ്ങള്‍ നേരിടുന്നതിന് പ്രത്യേക നിയമങ്ങള്‍ ആവശ്യമാണ്. ഇക്കാര്യത്തില്‍ പാശ്ചാത്യ രാജ്യങ്ങള്‍, പ്രത്യേകിച്ചും യുഎസ് അത്തരം നിയമങ്ങളുടെ ആവശ്യം തിരിച്ചറിഞ്ഞിട്ടുണ്ട്.

നിയമത്തിലെ ദുരുപയോഗപ്പെടുത്താനിടയുള്ള വ്യവസ്ഥകള്‍ നീക്കം ചെയ്യുകയും അനുഭവങ്ങളുടെ വെളിച്ചത്തില്‍ നിയമവ്യവസ്ഥ ശക്തിപ്പെടുത്തുകയും ചെയ്യണം. പോട്ട പിന്‍വലിച്ചതിനു ശേഷമാണ് അയോധ്യയില്‍ തീവ്രവാദി ആക്രമണവും ദില്ലിയിലും അസമിലും സ്ഫോടനങ്ങളുമുണ്ടായതെന്ന് നായിഡു കുറ്റപ്പെടുത്തി. പോട്ട പിന്‍വലിച്ച സാഹചര്യത്തില്‍ ശക്തമായ ഭീകരവിരുദ്ധ നിയമം കൊണ്ടുവരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+