കേരളത്തിലും അതീവ ജാഗ്രത
തിരുവനന്തപുരം: ശനിയാഴ്ച ദില്ലിയില്‍ നടന്ന ബോംബ് സ്ഫോടന പരമ്പരയെ തുടര്‍ന്ന് കേരളത്തിലും അതീവ ജാഗ്രത. ബസ്സ്റാന്റുകളിലും റെയില്‍വെ സ്റേഷനുകളിലും പൊലീസ് കര്‍ശനമായ പരിശോധന നടത്തുന്നുണ്ട്.
സംശകരമായി കാണുന്ന ആരെയും പിടികൂടാനാണ് പൊലീസിന് ലഭിച്ചിരിക്കുന്ന നിര്‍ദേശം. ഹൈവെകളില്‍ പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. അന്യസംസ്ഥാന വാഹനങ്ങള്‍ പ്രത്യേക പരിശോധനക്ക് വിധേയമാക്കുന്നുണ്ട്.
ശബരിമല പോലുള്ള തീര്‍ഥാടന കേന്ദ്രങ്ങളിലും സുരക്ഷാ സന്നാഹങ്ങള്‍ ശക്തമാക്കി. അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാന്‍ ശബരിമലയില്‍ പൊലീസ് വിശദമായ പരിശോധനകള്‍ നടത്തുന്നുണ്ട്.












Click it and Unblock the Notifications