Get Updates
Get notified of breaking news, exclusive insights, and must-see stories!

പേമാരി: ആന്ധ്രാപ്രദേശില്‍ മരണസംഖ്യ 31 ആയി

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ കഴിഞ്ഞ മൂന്നു ദിവസമായി പെയ്യുന്ന കനത്ത മഴയില്‍ മരിച്ചവരുടെ എണ്ണം 31 ആയി. അഞ്ചു പേരെ കാണാതായിട്ടുണ്ട്.

മഴക്കെടുതിയില്‍ നെല്ലൂരിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചിട്ടുള്ളത്; എട്ടുപേര്‍. ചിറ്റൂരില്‍ ഏഴുപേരും നാല്‍ഗോണ്ട, മെഹബൂബ് നഗര്‍ എന്നിവിടങ്ങളില്‍ നാലുപേര്‍ വീതവും പ്രാകാസം, രംഗറെഡ്ഢി ജില്ലകളില്‍ മൂന്നു വീതവും ഹൈദരാബാദില്‍ രണ്ടുപേര്‍ വീതവും മരിച്ചിട്ടുണ്ട്.

നാല്‍ഗോണ്ടയില്‍ നിന്നും നാലുപേരെയും കഡപ്പയില്‍ നിന്നും ഒരാളെയും കാണാതായിട്ടുണ്ട്. 11,270 ഹെക്ടര്‍ കൃഷി നശിച്ചു.

പ്രാകാസം ജില്ലയിലെ സരുഗുപ്പാളി, ഉളപാടു, തംഗുതൂര്‍ തുടങ്ങിയ സ്ഥലങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്. ഇവിടങ്ങളിലേക്ക് ബോട്ടുവഴി ഭക്ഷണപ്പായ്ക്കറ്റുകള്‍ എത്തിച്ചുകൊടുക്കുന്നുണ്ട്.

നെല്ലൂര്‍, പ്രാകാസം, ചിറ്റൂര്‍, കടപ്പ, ഗുണ്ടൂര്‍, കുര്‍ണൂല്‍, മെഹബൂബ് നഗര്‍, രംഗറെഡ്ഢി, ഹൈദരാബാദ്, നാല്‍ഗോണ്ട, ശ്രീകാകുളം തുടങ്ങിയ സ്ഥലങ്ങളില്‍ കഴിഞ്ഞ മൂന്നു ദിവസങ്ങളായി കനത്ത മഴ തുടരുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+