ദില്ലി സ്ഫോടന പരമ്പര: നഷ്ടപരിഹാരം ഇരട്ടിയാക്കി
ദില്ലി: ശനിയാഴ്ച ദില്ലിയില്‍ നടന്ന ബോംബ് സ്ഫോടന പരമ്പരയില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്കുള്ള നഷ്ടപരിഹാരം ഒരു ലക്ഷം രൂപയില്‍ നിന്ന് രണ്ട് ലക്ഷം രൂപയായി ഉയര്‍ത്താന്‍ ദില്ലി സര്‍ക്കാര്‍ തീരുമാനിച്ചു.
മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ അധ്യക്ഷതയില്‍ നടന്ന മന്ത്രിസഭായോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. മരിച്ച പ്രായപൂര്‍ത്തിയാകാത്തവരുടെ കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാരം 50,000ല്‍ നിന്ന് ഒരു ലക്ഷം രൂപയായി ഉയര്‍ത്തി. സ്ഫോടനത്തില്‍ സ്ഥിരമായ ശാരീരികവൈകല്യം സംഭവിക്കുന്നവര്‍ക്ക്് 50,000നു പകരം ഒരു ലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കും.
ഗുരുതരമായ പരിക്ക് പറ്റിയവര്‍ക്കുള്ള നഷ്ടപരിഹാരം 20,000ല്‍ നിന്ന് 50,000 രൂപയായി ഉയര്‍ത്തി. നിസ്സാര പരിക്ക് പറ്റിയവര്‍ക്ക് ആയിരം രൂപയ്ക്കു പകരം 5000 രൂപ നഷ്ടപരിഹാരമായി ലഭിക്കും.












Click it and Unblock the Notifications