Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലി സ്ഫോടനം: പാകിസ്ഥാനികളെ തിരയുന്നു

ദില്ലി: ശനിയാഴ്ച നടന്ന ദില്ലി സ്ഫോടന പരമ്പരയെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി നിയമവിരുദ്ധമായി നഗരത്തിലും പരിസരങ്ങളിലും താമസിക്കുന്ന പാകിസ്ഥാനികളെ പൊലീസ് തിരയുന്നു.

പാകിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലക്ഷകര്‍-ഇ-തോയിബയുടെ ഉപസംഘടനയായ ഇസ്ലാമിക് ഇങ്ക്വിലാബ് മഹസ് എന്ന സംഘടനയാണ് ആക്രമണം നടത്തിയതെന്ന സൂചനകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അനധികൃതമായി താമസിക്കുന്ന പാകിസ്ഥാനികളെ തിരയുന്നത്.

ആക്രമണത്തെ പറ്റി നിര്‍ണായക വിവരങ്ങള്‍ കിട്ടിയിട്ടുണ്ടെന്ന് ഞായറാഴ്ച വൈകീട്ട് നടന്ന മന്ത്രിസഭായോഗത്തിനു ശേഷം ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീല്‍ പറഞ്ഞിരുന്നു. എന്നാല്‍ അതേ കുറിച്ച് ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഗോവിന്ദപുരിയില്‍ ബസിനു സമീപം നടന്ന സ്ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചയാളെ കുറിച്ച് പൊലീസ് ഊര്‍ജിതമായി അന്വേഷിക്കുന്നുണ്ട്. ബാഗ് ഒളിപ്പിച്ച ബാഗുമായി ബസ്സില്‍ കയറിയ ഇയാള്‍ ചാന്ദിവാല എസ്റേറ്റ് സ്റോപ്പിലാണ് ഇറങ്ങിയത്. ഉടമസ്ഥനില്ലാത്ത ബാഗ് കണ്ട് പരിഭ്രാന്തനായ ഡ്രൈവര്‍ അത് പുറത്തേക്ക് വലിച്ചെറിഞ്ഞതിനെ തുടര്‍ന്നാണ് സ്ഫോടനമുണ്ടായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+