ആന്ധ്ര തീവണ്ടിയപകടം: മരണസംഖ്യ 113 ആയി
ഹൈദരാബാദ്: രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തതോടെ ആന്ധ്രയിലെ നാല്‍ഗോണ്ട ജില്ലയില്‍ ശനിയാഴ്ച തീവണ്ടി നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 113 ആയി.
ഒക്ടോബര്‍ 31 തിങ്കളാഴ്ച നദിയിലെ വെള്ളത്തില്‍ ഭാഗികമായി മുങ്ങിക്കിടക്കുന്ന ബോഗികള്‍ കരയ്ക്കു കയറ്റാന്‍ ശ്രമിക്കുന്നതിനിടയിലാണ് രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തത്. ഞായറാഴ്ച വരെ 111 മൃതദേഹങ്ങള്‍ കണ്ടെടുത്തിരുന്നു. ഇവയില്‍ 43 മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിയാനുണ്ട്.
റെയില്‍വെ ട്രാക്കുകള്‍ പുന:സ്ഥാപിക്കുന്നത് പൂര്‍ത്തിയാകാന്‍ 12 ദിവസമെങ്കിലും വേണ്ടിവരുമെന്ന് റെയില്‍വെ അധികൃതര്‍ അറിയിച്ചു. അപകടത്തെ കുറിച്ചുള്ള ഇടക്കാല റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കുള്ളില്‍ റെയില്‍വെ സുരക്ഷാ കമ്മിഷണര്‍ ആര്‍.പി.അഗര്‍വാള്‍ സമര്‍പ്പിക്കും. മൂന്ന് മാസത്തിനുള്ളില്‍ അന്തിമറിപ്പോര്‍ട്ടും സമര്‍പ്പിക്കും.












Click it and Unblock the Notifications