മന്‍മോഹന്‍ സിംഗും സോണിയയും ഇന്ദിരാഗാന്ധിക്ക് ആദരാഞ്ജലികളര്‍പ്പിച്ചു
ദില്ലി: മുന്‍പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 21-ാമത് ചരമവാര്‍ഷിക ദിനത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും യുപിഎ അധ്യക്ഷ സോണിയാഗാന്ധിയും ആദരാഞ്ജലികളര്‍പ്പിച്ചു.
ഒക്ടോബര്‍ 31 തിങ്കളാഴ്ച രാവിലെ മന്‍മോഹന്‍സിംഗും സോണിയയും ശക്തിസ്ഥലിലെ ഇന്ദിരാഗാന്ധിയുടെ സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തി. കേന്ദ്രമന്ത്രിമാരായ ശിവരാജ് പാട്ടീല്‍, നട്വര്‍സിംഗ്, പൃഥീരാജ് ചൗഹാന്‍, ജമ്മുകശ്മീര്‍ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് തുടങ്ങിയവരും കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിയും മറ്റ് കോണ്‍ഗ്രസ് നേതാക്കളും ആദരാഞ്ജലികളര്‍പ്പിച്ചു.
പുഷ്പാര്‍ച്ചനക്കു ശേഷം സര്‍വമത പ്രാര്‍ത്ഥന നടന്നു. ഇന്ദിരാഗാന്ധിയുടെ അവസാന പ്രസംഗത്തിലെ ഭാഗങ്ങളും ചരമദിനാചരണത്തോടനുബന്ധിച്ച് പ്രദര്‍ശിപ്പിച്ചു. ദില്ലി ബോംബ് സ്ഫോടനപരമ്പരയുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷാസന്നാഹങ്ങളായിരുന്നു സമാധിസ്ഥലത്ത് ഒരുക്കിയിരുന്നത്.












Click it and Unblock the Notifications