ത്രിപുരയില്‍ തീവ്രവാദി ആക്രമണത്തില്‍ രണ്ട് മരണം
അഗര്‍ത്തല: ത്രിപുരയില്‍ നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് ഓഫ് ത്രിപുര തീവ്രവാദികള്‍ നടത്തിയ വെടിവയ്പില്‍ ഒരു കുടുംബത്തിലെ രണ്ടുപേര്‍ മരിച്ചു. ഒരു പിഞ്ചുകുഞ്ഞടക്കം മൂന്നുപേര്‍ക്ക് പരിക്കേറ്റു.
ദലയിലെ അംബാസയില്‍ ഒക്ടോബര്‍ 31 തിങ്കളാഴ്ചയാണ് സംഭവമുണ്ടായത്. അനില്‍സെന്‍ എന്നയാളുടെ കുടുംബത്തിന് നേരെയാണ് ആക്രമണമുണ്ടായത്. രാവിലെ എട്ടുമണിയോടെ ഇയാളുടെ വീട്ടിലെത്തിയ ആയുധധാരികളായ തീവ്രവാദികള്‍ വീട്ടിലുള്ളവര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
സെനും മകള്‍ ശിബാനിയും സംഭവസ്ഥലത്തു വച്ചുതന്നെ കൊല്ലപ്പെട്ടു. സെന്നിന്റെ ഭാര്യ ആര്‍തി, അനന്തിരവള്‍ ഛായ, സെന്നിന്റെ ആറുമാസം മാത്രം പ്രായമുളള പേരക്കിടാവ് ശയന്‍ എന്നിവര്‍ക്കാണ് വെടിവയ്പില്‍ പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രയില്‍ പ്രവേശിപ്പിച്ചു.
തിരിച്ചുപോകും വഴി ഹോംഗാര്‍ഡായി വിരമിച്ച മനീന്ദര്‍ സിംഗ് എന്ന അറുപത്തിരണ്ടുകാരനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി. പൊലീസ് സുപ്രണ്ടിന്റെ കീഴില്‍ അക്രമികള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.












Click it and Unblock the Notifications