കേരളാ വിഷന്‍ 2010 മന്ത്രിസഭ അംഗീകരിച്ചു
തിരുവനന്തപുരം: സംസ്ഥാന വികസനം ലക്ഷ്യമാക്കി സര്‍ക്കാര്‍ രൂപവല്‍ക്കരിച്ച കേരളാ വിഷന്‍-2010ന്റെ രൂപരേഖ പ്രത്യേക മന്ത്രിസഭായോഗം തത്വത്തില്‍ അംഗീകരിച്ചു.
ഈ പദ്ധതി പ്രകാരം സംസ്ഥാനത്ത് 1000 ഏക്കര്‍ വീതമുള്ള മൂന്ന് ഹൈടെക് സിറ്റികള്‍ സ്ഥാപിക്കും. തിരുവിതാംകൂര്‍, കൊച്ചി എന്നിവിടങ്ങളിലായിരിക്കും ഈ സിറ്റികള്‍ സ്ഥാപിക്കുക. ഹൈടെക് സംവിധാനങ്ങളുപയോഗിച്ച് കൃഷി രീതികള്‍ വികസിപ്പിക്കുക, വിദ്യാഭ്യാസരംഗത്ത് സ്വയം പര്യാപ്തത നടപ്പാക്കുക എന്നിവയായിരിക്കും വിഷന്‍ 2010നു കീഴിലെ പ്രധാന ലക്ഷ്യങ്ങള്‍. സ്വയംഭരണാവകാശമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കുകയെന്നത് പദ്ധതിക്ക് കീഴിലുള്ള പ്രധാന ലക്ഷ്യമാണ്.
ഇതിനായി വേണ്ടി വരുന്ന ചെലവ് വിദേശവായ്പ വഴിയും കേന്ദ്രസര്‍ക്കാര്‍ സഹായത്തിലൂടെയുമായിരിക്കും സ്വരൂപിക്കുക. അടുത്ത ആറു മാസത്തിനുള്ളില്‍ പദ്ധതി നടപ്പാക്കാനാകുമെന്നാണ് കരുതുന്നത്.












Click it and Unblock the Notifications