കരുണാകരന്‍ ഇന്ദിരയെ ആദരിക്കുന്നതു കാപട്യം: ആന്റണി
തിരുവനന്തപുരം: ഇന്ദിരാഗാന്ധിയുടെ യുടെ പൈതൃകത്തെ അംഗീകരിക്കുന്നവര്‍ സോണിയാഗാന്ധിയെയുെം അംഗീകരിക്കണമെന്നും സോണിയയെ തള്ളിപ്പറഞ്ഞുകൊണ്ട് ഇന്ദിരയെ അംഗീകരിക്കുന്നത് കാപട്യമാണെന്നും കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി.
ഇന്ദിരാഗാന്ധിയുടെ പേരില്‍ ഇടതുപക്ഷത്തെ അധികാരത്തിലേറ്റാന്‍ കെ.കരുണാകരന്‍ ശ്രമിക്കുകയാണെന്നും ആന്റണി പറഞ്ഞു. ഒക്ടോബര്‍ 31 തിങ്കളാഴ്ച കെപിസിസി സംഘടിപ്പിച്ച ഇന്ദിരാഗാന്ധി അനുസ്മരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒഴിച്ചുകൂടാനാവാത്ത സാഹചര്യത്തിലാണ് ഇന്ദിരാഗാന്ധി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്. പട്ടാളത്തിനോട് പോലും കലാപത്തിന് ആഹ്വാനം ചെയ്ത സാഹചര്യത്തില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലായിരുന്നു. എന്നാല്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും അടിയന്തിരാവസ്ഥയെ ദുരുപയോഗപ്പെടുത്തിയപ്പോള്‍ പ്രക്ഷോഭമില്ലാതെ തന്നെ അടിയന്തിരാവസ്ഥ പിന്‍വലിക്കാനും ഇന്ദിരാഗാന്ധി തയ്യാറായി- ആന്റണി പറഞ്ഞു.












Click it and Unblock the Notifications