ബിഷപ്പ് ഹൗസ്: നവം.7ന് ലത്തീന്‍ കത്തോലിക്കരുടെ സെക്രട്ടറിയേറ്റ് മാര്‍ച്ച്
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ബിഷപ്പ് ഹൗസ് ആക്രമണവുമായി ബന്ധപ്പെട്ട് ലത്തീന്‍ കത്തോലിക്കര്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ തിരിയിയുന്നു. കേസിലെ അന്വേഷണം മന്ദഗതിയിലാണെന്ന് ആരോപിച്ച് ലത്തീന്‍ കത്തോലിക്കര്‍ നവംബര്‍ ഏഴിന് സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തും.
ഒക്ടോബര്‍ 30 ഞായറാഴ്ച തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ കീഴില്‍ വരുന്ന എല്ലാ പള്ളികളിലും പ്രാര്‍ഥനാ സമൂഹത്തില്‍ വായിച്ച ഇടയലേഖനത്തില്‍ ബിഷപ്പ് ഹൗസ് ആക്രമണം കേരളത്തിലെ കതോലിക്കാ സഭയുടെ ചരിത്രത്തിലെ ആദ്യത്തെ സംഭവമാണെന്ന് ചൂണ്ടിക്കാട്ടി. സെക്രട്ടറിയേറ്റ് മാര്‍ച്ച് നീതിക്കായുള്ള പോരാട്ടമാണെന്ന് വിശേഷിച്ച സഭ എല്ലാ വിശ്വാസികളും മാര്‍ച്ചില്‍ പങ്കെടുക്കണമെന്ന് ആഹ്വാനം ചെയ്തു.
അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടും ഇതുവരെ കേസില്‍ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് അതിരൂപതാ അഡ്മിനിസ്ട്രേറ്റര്‍ എം.ജോസഫ് പുറപ്പെടുവിച്ച ഇടയലേഖനത്തില്‍ ആരോപിക്കുന്നു. അന്വേഷണം പൊലീസ് ഗൗരവമായെടുത്തിട്ടുണ്ടോയെന്ന് സംശയമുണ്ട്. കുറ്റക്കാരെ എത്രയും പെട്ടെന്ന് അറസ്റ് ചെയ്യണമെന്ന ആവശ്യപ്പെട്ടാണ് സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തുന്നത്. ആക്രണത്തിന് മദ്യമാഫിയയുമായി ബന്ധമുണ്ടെന്നും മദ്യമാഫിയയ്ക്കെതിരെ കോടതിയില്‍ തെളിവ് നല്‍കിയ ഫാദര്‍ ജെറാള്‍ഡ് മാത്യാസിനോടുള്ള പ്രതികാരമെന്ന നിലയിലാണ് ആക്രമണം നടന്നതെന്നും ഇടയലേഖനത്തില്‍ പറയുന്നു.
യുഡിഫും ലത്തീന്‍ കത്തോലിക്ക സഭയും തമ്മിലുള്ള ബന്ധം ബിഷപ്പ് ആക്രമണ കേസോടെ കൂടുതല്‍ വഷളാവുകയാണെന്ന് ഇതോടെ വ്യക്തമായി. നരേന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട്, മദ്യനയം തുടങ്ങിയ പ്രശ്നങ്ങളില്‍ ലത്തീന്‍ കത്തോലിക്ക സഭ യുഡിഎഫ് സര്‍ക്കാരിനെ നേരത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.












Click it and Unblock the Notifications