പ്ലാച്ചിമട: കോള കമ്പനിക്ക് സുപ്രീംകോടതി നോട്ടീസ്
ദില്ലി: പ്ലാച്ചിമടയിലെ കൊക്കക്കോള കമ്പനിക്ക് സുപ്രീംകോടതി നോട്ടീസയച്ചു. കമ്പനിക്ക് ഉല്‍പാദന ആവശ്യത്തിനായി ദിവസം അഞ്ച് ലക്ഷം വെള്ളം എടുക്കാമെന്ന കേരള ഹൈക്കോടതിയുടെ രണ്ട് ഉത്തരവുകളെ ചോദ്യം ചെയ്ത് കേരളസര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് നോട്ടീസയച്ചിരിക്കുന്നത്.
കമ്പനിക്ക് ലൈസന്‍സ് പുതുക്കി നല്‍കാന്‍ ആവശ്യപ്പെട്ടുളള ഹൈക്കോടതി ഉത്തരവ് സ്റേ ചെയ്യാന്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജിക്കൊപ്പമാണ് സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയും ജസ്റിസ് അരിജിത് പസായത്തിന്റെ കീഴിലുളള ബെഞ്ച് പരിഗണിച്ചത്.
ഏപ്രില്‍ ഏഴിന് പെരുമാട്ടി ഗ്രാമപഞ്ചായത്തിനോട് കമ്പനിക്കുള്ള ലൈസന്‍സ് പുതുക്കി നല്‍കാന്‍ ഹൈക്കോടതി വിധിച്ചിരുന്നു. ഇതിനെതിരെ ഗ്രാമപഞ്ചായത്ത് സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്.












Click it and Unblock the Notifications