മാനസികരോഗാശുപത്രിയില്‍ രോഗി തൂങ്ങിമരിച്ചു
തൃശൂര്‍: പടിഞ്ഞാറേക്കോട്ടയിലെ മാനസികരോഗാശുപത്രിയില്‍ രോഗി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം എളമക്കര കരകപ്പിള്ളി ജംഗ്ഷനില്‍ ദേശാഭിമാനി റോഡിലെ പുതുമന ജോസഫിന്റെ മകന്‍ റെയ്നപ്പനാണ് (26) തൂങ്ങിമരിച്ചത്.
മൂന്ന് രോഗികല്‍ കിടക്കുന്ന സെല്ലിലെ ബാത്ത്റൂമിലെ വെന്റിലേറ്ററില്‍ ആണ് റെയ്നപ്പന്‍ തൂങ്ങിമരിച്ചത്. ഞായറാഴ്ച രാത്രി 12.15നായിരുന്നു സംഭവം.
എറണാകുളം നഗരത്തില്‍ നിന്ന് സംശയകരമായ നിലയില്‍ പൊലീസ് പിടികൂടിയ റെയ്നപ്പനെ ജയിലില്‍ നിന്ന് മാനസികരോഗാശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ഇയാള്‍ മയക്കുമരുന്നിന് അടിമയായിരുന്നു.
അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.












Click it and Unblock the Notifications