ഇന്ദിരയെ എതിര്‍ത്തതിന്റെ കാരണം വ്യക്തമാക്കണം: വയലാര്‍ രവി
തൃശൂര്‍: പൊതുമേഖലാ സ്ഥാപനങ്ങള്‍ രൂപീകരിച്ചപ്പോഴും ബാങ്കുകള്‍ ദേശസാത്കരിച്ചപ്പോഴും ഇന്ദിരാഗാന്ധിയെ എതിര്‍ത്തവരാണ് ഇപ്പോള്‍ ഇവയുടെ പേരില്‍ ആവേശം കൊള്ളുകയും കണ്ണുനീരൊഴുക്കുകയും ചെയ്യുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവി പറഞ്ഞു. ഡിസിസിയുടെ ഇന്ദിരാ അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അന്ന് സിപിഎമ്മും ഇടതുപക്ഷവും ഇന്ദിരയെ എതിര്‍ത്തത് എന്തിനെന്ന് വ്യക്തമാക്കണം. ഇന്ത്യയെ ഇന്ത്യയാക്കി വളര്‍ത്തിയ ഇന്ദിരാഗാന്ധിയുടെ ഇരുപതിന പരിപാടികള്‍ക്കപ്പുറം പുതുതായി ഒന്നും ആവിഷ്കരിക്കാന്‍ ഭരണകര്‍ത്താക്കള്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും വയലാര്‍ രവി പറഞ്ഞു.












Click it and Unblock the Notifications