ദില്ലി സ്ഫോടന പരമ്പരയെ ബുഷ് അപലപിച്ചു
വാഷിംഗ്ടണ്‍: ശനിയാഴ്ച ദില്ലിയില്‍ നടന്ന ബോംബ് സ്ഫോടന പരമ്പരയെ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് അപലപിച്ചു. ഉത്സവദിനത്തിനുള്ള ഒരുക്കങ്ങളിലേര്‍പ്പെട്ടിരിക്കുന്ന നിരപരാധികളായ മനുഷ്യരെ കൊല ചെയ്തതിലൂടെ തീവ്രവാദികള്‍ മനുഷ്യകുലത്തിന്റെ ശത്രുക്കളാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണെന്ന് ബുഷ് പറഞ്ഞു.
പരിഷ്കൃത സമൂഹം പങ്കുവയ്ക്കുന്ന എല്ലാ മൂല്യങ്ങള്‍ക്കും അപ്പുറത്താണ് തീവ്രവാദികള്‍ നിലകൊള്ളുന്നതെന്നും ബുഷ് ചൂണ്ടിക്കാട്ടി.
ആക്രമണങ്ങളെ ഭീരുത്വം നിറഞ്ഞ നടപടിയായി യുഎസ് സ്റേറ്റ് സെക്രട്ടറി കോണ്ടോലീസ റൈസ് വിശേഷിപ്പിച്ചു. തീവ്രവാദത്തിന് അതിര്‍ത്തികളില്ലെന്നും തീവ്രവാദികള്‍ ഒരു മതത്തെയും മാനിക്കുന്നില്ലെന്നും കോണ്ടോലീസ റൈസ് പറഞ്ഞു. ഭീകരതയ്ക്കെതിരായ പോരാട്ടം നമ്മുടെ പൊതുവായ യുദ്ധമാണെന്നും ഇന്ത്യയിലെ ജനങ്ങള്‍ക്കൊപ്പം തങ്ങള്‍ നിലകൊള്ളുന്നുവെന്നും അവര്‍ വ്യക്തമാക്കി.












Click it and Unblock the Notifications