Get Updates
Get notified of breaking news, exclusive insights, and must-see stories!

അമൃതാ പ്രീതം അന്തരിച്ചു

ദില്ലി: പ്രശസ്ത പഞ്ചാബി എഴുത്തുകാരിയും ജ്ഞാനപീഠ ജേത്രിയുമായ അമൃതാ പ്രീതം (86) അന്തരിച്ചു. ഒക്ടോബര്‍ 31 തിങ്കളാഴ്ച വൈകുന്നരം നാല് മണിയോടെ തെക്കന്‍ ദില്ലിയിലെ വസതിയിലായിരുന്നു അന്ത്യം.

പഞ്ചാബി, ഹിന്ദി ഭാഷകളിലായി ഒട്ടേറെ നോവലുകളും കഥകളും കവിതകളുമെഴുതിയിട്ടുള്ള അമൃതാപ്രീതം ഇന്ത്യയിലെ ഏറ്റവും പ്രശസ്തരായ എഴുത്തുകാരില്‍ ഒരാളാണ്. അമൃതാപ്രീതത്തിന്റെ കൃതികള്‍ മലയാളമുള്‍പ്പെടെ മുപ്പതിലേറെ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

1969ല്‍ പത്മശ്രീയും, 2004ല്‍ പത്മവിഭൂഷണും നല്‍കി രാജ്യം പ്രീതത്തെ ആദരിച്ചിരുന്നു. ജ്ഞാനപീഠത്തിനു പുറമെ കേന്ദ്രസാഹിത്യ അക്കാദമിയുടെയും പഞ്ചാബ് ഭാഷാ വകുപ്പിന്റെയും ബള്‍ഗേറിയന്‍ സര്‍ക്കാരിന്റെയും പുരസ്കാരങ്ങള്‍ അമൃതാപ്രീതത്തിന് ലഭിച്ചിട്ടുണ്ട്.

ഡല്‍ഹി സര്‍വകലാശാല അമൃതാപ്രീതത്തെ ഡി ലിറ്റ് ബിരുദം നല്‍കി ആദരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം നോബല്‍ സമ്മാനത്തിന് ശുപാര്‍ശ ചെയ്യപ്പെട്ടവരുടെ കൂട്ടത്തില്‍ അമൃതാപ്രീതവുമുണ്ടായിരുന്നു. പഞ്ചാബി സാഹിത്യത്തില്‍ ആദ്യമായി ജ്ഞാനപീഠം ലഭിച്ചത് അമൃതാപ്രീതത്തിനാണ്.

പാകിസ്താനിലെ പഞ്ചാബിലുള്ള ഗുജ്രന്‍വാലയില്‍ 1919ല്‍ ഒരു സിഖ് കുടുംബത്തിലാണ് അമൃതാപ്രീതം ജനിച്ചത്. 1947ല്‍ വിഭജനാനന്തരം ഇന്ത്യയിലേക്കു പലായനംചെയ്ത അവര്‍ ദില്ലിയില്‍ സ്ഥിരതാമസമാക്കി.

കവിതയെഴുതിക്കൊണ്ടാണ് അമൃതാപ്രീതം സാഹിത്യജീവിതമാരംഭിച്ചത്. 1961 വരെ ആകാശവാണിയില്‍ ജോലി ചെയ്ത അവര്‍ നാഗ്മണി എന്ന പഞ്ചാബി മാസികയുടെ പത്രാധിപത്യം വഹിച്ചുവന്നിരുന്നു. 1986-92 കാലത്ത് രജ്യസഭാംഗമായി.

1965ല്‍ വിവാഹമോചിതയായ അവര്‍ അവസാനകാലത്ത് തന്നേക്കാള്‍ ചെറുപ്പമായ മുസ്ലിം കലാകാരന്‍ ഇമ്രോസിനൊപ്പം ജീവിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+